രണ്ടാമൂഴത്തിൽ നിന്ന് എം ടി പിൻമാറുന്നു; തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയിലേക്ക്

  • 13
    Shares

രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതിൽ നിന്ന് രചയിതാവ് എം ടി വാസുദേവൻ നായർ പിൻമാറുന്നു. സംവിധായകനുമായി ഉണ്ടായിരുന്ന മൂന്ന് വർഷത്തെ കരാർ അവസാനിച്ചതായും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കും.

ശ്രീകുമാർ മേനോനാണ് എംടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാൻ തീരുമാനിച്ചിരുന്നത്. നാല് വർഷം മുമ്പ് നടന്ന ചർച്ചകൾക്ക് ശേഷം എംടി തിരക്കഥ കൈമാറിയിരുന്നു. മൂന്ന് വർഷത്തേക്കായിരുന്നു കരാർ. ഇക്കാലാത്തിനിടയിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്.

ബി ആർ ഷെട്ടി നിർമിക്കുമെന്ന് അറിയിച്ച സിനിമയുടെ ബജറ്റ് 1000 കോടിയാണെന്ന വാർത്തകളും വന്നിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഒരു വർഷം കൂടി കരാർ നീട്ടി നൽകിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തനം പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ ആവശ്യപ്പെടുന്നത്

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *