സൂപ്പർ താരങ്ങളെ അണിനിരത്തി രണ്ടാമൂഴം വരുന്നു; 2019 ജൂലൈയിൽ ഷൂട്ടിംഗ് തുടങ്ങും

  • 131
    Shares

കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാമൂഴം വരുന്നു. അണിനിരക്കുന്നത് ഇന്ത്യയിലും വിദേശത്തുമുള്ള സൂപ്പർ താരങ്ങൾ, 2019 ജൂലൈയിൽ ഷൂട്ടിംഗ് തുടങ്ങുമെന്ന് സ്ഥിരീകരണം. രണ്ടാമൂഴം പ്രഖ്യാപിച്ചതു മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്. ചിത്രം 2019 ജൂലൈയിൽ തുടങ്ങുമെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ബി ആർ ഷെട്ടിയും വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ഇന്ത്യൻ സിനിമയിലും വിദേശത്തുമുള്ള പ്രമുഖതാരങ്ങളെല്ലാം അണിനിരക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. 1000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഏഷ്യയിലെ ഏറ്റവും വലിയ ചിത്രമായാണ് രണ്ടാമൂഴം അണിയറയിലൊരുങ്ങുന്നത്.

പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ 100 ഏക്കറിൽ ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരിൽ മ്യൂസിയമാക്കും. സിനിമയുടെ സ്‌ക്രിപ്റ്റ് മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവൻ നായർ എഴുതിതീർത്തിരിക്കുന്നത്. അതേസമയം ഇന്ത്യൻ സിനിമയിലെ പ്രമുഖതാരങ്ങളാണ് രണ്ടാമൂഴത്തിനായി അണിനിരക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകൾ പുറത്തുവന്നിട്ടുണ്ട്.ഭീമന് ഗറില്ലാ തന്ത്രങ്ങൾ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാൻ എത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ അണിയറ പ്രവർത്തകർ തയ്യാറായിട്ടില്ല.

Sometimes life is about risking everything for a dream no one else can see, but you. The day has been extremely…

Posted by V A Shrikumar on 2018 m. Liepa 27 d., PenktadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *