2018 ഓർമ്മിക്കപ്പെടുന്നത് വെബ് പരമ്പരകളുടെയും കാലമായി

  • 8
    Shares

മുംബൈ: വെബ് പരമ്പരകളുടെ കാലമായിരുന്നു 2018. മുൻനിര താരങ്ങൾ, മുൻനിര സംവിധായകർ, പേരെടുത്ത സ്റ്റുഡിയോകളുടെ പിന്തുണ, അന്താരാഷ്ട്ര വിതരണ സംവിധാനം എന്നിങ്ങനെയായി ഇന്ത്യയിൽ വെബ് പരമ്പരകൾക്കു തിരക്കേറിയ വർഷമായിരുന്നു 2018.

നെറ്റ്ഫൽക്സിലെ സേക്രഡ് ഗെയിംസ് എന്ന പരമ്പരയാണ് 2018ൽ ഏറ്റവും ശ്രദ്ധേയമായത്. വിക്രമാദിത്യ മോട്ട്വാനേയും, അനുരാഗ് കശ്യപും സംവിധാനം ചെയ്ത സേക്രഡ് ഗെയിംസിൽ സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ധീഖി, രാധിക ആപ്തേ തുടങ്ങിയ മുൻനിര താരങ്ങളാണ് അണിനിരന്നത്. ആമസോൺ പ്രൈം വീഡിയോയിൽ 2018 വെബ്കാസ്റ്റിംഗ് ആരംഭിച്ച വെബ് പരമ്പരയായിരുന്നു മിർസാപൂർ. സേക്രഡ് ഗെയിംസും, മിർസാപൂരും പറഞ്ഞത് ത്രില്ലർ മാതൃകയിലുള്ള കഥകളായിരുന്നെങ്കിൽ യേ മേരി ഫാമിലി (Yeh Meri Family) എന്ന വെബ് പരമ്പര ചിത്രീകരിച്ചത് ഫാമിലി ഡ്രാമ-കോമഡിയായിരുന്നു. തുടങ്ങിയ വെബ് പരമ്പരകളുടെ ഒരു വൻ നിര തന്നെയുണ്ടായിരുന്നു 2018ൽ.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *