സ്ത്രീ ശാക്തീകരണത്തെ ഏറ്റവും വില കുറഞ്ഞ രീതിയിൽ കളിയാക്കുകയാണ് അമ്മ; അതൊരു ജനാധിപത്യ സംഘടനയല്ലെന്ന് റിമ കല്ലിങ്കൽ

  • 21
    Shares

താരസംഘടനയായ അമ്മയെയും ഭാരവാഹികളെയും രൂക്ഷമായി വിമർശിച്ച് നടി റിമ കല്ലിങ്കൽ. അമ്മ മഴവിൽ ഷോയിലെ സ്‌കിറ്റിലൂടെ ആ സംഘടന അവരുടെ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് റിമ പറഞ്ഞു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിമ അമ്മക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്

എന്തുകൊണ്ടാണ് അമ്മയുടെ യോഗത്തിൽ പോയി സംസാരിക്കാതിരുന്നതെന്ന അവതാരകൻ അഭിലാഷ് മോഹനന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റിമ. കഴിഞ്ഞ ഒരു കൊല്ലമായി അമ്മയുമായി ഈ രീതിയിലുള്ള ചർച്ചകൾ തുടങ്ങിവെക്കുന്നത്. എന്നാൽ അമ്മ മഴവിൽ പരിപാടിയിൽ ഏത് രിതീയിലാണ് അവർ പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മുതിർന്ന താരങ്ങൾ പങ്കെടുത്ത സ്‌കിറ്റിൽ ഡബ്ല്യു സി സി എന്ന സംഘടനയെ അങ്ങേയറ്റം വിലകുറഞ്ഞ രീതിയിൽ അധിക്ഷേപിച്ചിരുന്നു. ഇത്തരത്തിൽ ചിന്തിക്കുന്ന ആളുകളുമായി യുക്തിസഹമായ ചർച്ചകൾ സാധ്യമല്ലെന്ന് റിമ ചൂണ്ടിക്കാട്ടി

ജന്റർ ഇക്വാലിറ്റിയെ കുറിച്ച് സംസാരിക്കുമ്പോൾ സ്ത്രീ ശാക്തീകരണത്തെ ഏറ്റവും വില കുറഞ്ഞ രീതിയിൽ കളിയാക്കുകയാണ് അമ്മ. മൂന്ന് മാസം ജയിലിൽ കഴിഞ്ഞൊരാളെ വീണ്ടും തിരികെ എത്തിക്കുമ്പോൾ അക്കാര്യം അതിക്രമം അതിജീവിച്ചവരെ ഉൾപ്പെടെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അമ്മയ്ക്കുണ്ട്. അല്ലാതെ ആ സംഘടനയിൽ തുടരുന്നതിൽ അർഥമില്ലെന്നും അമ്മയുമായി ഇനി സഹകരിച്ച് പോകാനാകില്ലെന്നും റിമ പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *