പ്രശസ്ത നടി റിയാമിക ആത്മഹത്യ ചെയ്ത നിലയിൽ

  • 31
    Shares

പ്രശസ്ത തമിഴ് നടി റിയാമിക ആത്മഹത്യ ചെയ്ത നിലയിൽ. ചെന്ൈ വലസരവക്കത്തിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 26 വയസ്സായിരുന്നു. സഹോദരനായ പ്രകാശിനൊപ്പമാണ് റിയാമിക ഇവിടെ കഴിഞ്ഞിരുന്നത്.

കുണ്ട്രത്തിലെ കുമരനക്കു കൊണ്ടാട്ടം, ആഘോരിയിൻ ആട്ടം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സഹോദരിയെ അവസാനമായി കണ്ടതെന്ന് പ്രകാശ് പറയുന്നു. ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ റിയാമികയുടെ കാമുകനായ ദിനേശിനൊപ്പം വീട്ടിൽ വന്നു നോക്കുകയായിരുന്നു. വാതിൽ പൂട്ടിയ നിലയിലായിരുന്നു. മറ്റൊരു താക്കോൽ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *