വില്ലനായി വന്ന് നായകനായി മടങ്ങുന്ന സാബുമോൻ; ബിഗ് ബോസ് സീസൺ 1 വിന്നർ

Loading...
  • 173
    Shares

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് സീസൺ വൺ അവസാനിച്ചു. ടെലിവിഷൻ താരവും അഭിഭാഷകനുമായ സാബുമോൻ അബ്ദുസമദാണ് ഒന്നാം സീസണിലെ വിജയി. കോടിക്കണക്കിന് ആരാധകർ വിനിയോഗിച്ച വോട്ടിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം ടെലിവിഷൻ അവതാരകയായ പേർളി മാണിക്കാണ്.

മോഹൻലാൽ അവതാരകനായ പരിപാടിയിൽ അഞ്ച് പേരാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. ഇതിൽ സുരേഷ്, ശ്രീനിഷ്, ഷിയാസ് എന്നിവർ ഗ്രാൻഡ് ഫിനാലെയിൽ എലിമിനേറ്റായി. ബാക്കിയുള്ള രണ്ട് താരങ്ങളായ സാബുവിനെയും പേളിയെയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് സ്റ്റേജിലേക്ക് എത്തിച്ചാണ് മോഹൻലാൽ വിജയിയെ പ്രഖ്യാപിച്ചത്.

അഞ്ച് കോടിയിലധികം പ്രേക്ഷകരാണ് ഗ്രാൻഡ് ഫിനാലെ വിജയിയെ കണ്ടെത്താനായി വോട്ടുകൾ രേഖപ്പെടുത്തിയത്. പേളിക്ക് ഒരു കോടി 35 ലക്ഷം വോട്ടുകളും സാബുവിന് ഒരു കോടി 86 ലക്ഷം വോട്ടുകളും ലഭിച്ചു.

വില്ലന്റെ പരിവേഷവുമായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നാണ് സാബു ബിഗ് ബോസിൽ നിന്നും മടങ്ങുന്നത്. എന്നും വിവാദങ്ങളുടെ തോഴനായിരുന്ന സാബു തന്റെ എല്ലാ അലമ്പലുകളും ഇനി അവസാനിപ്പിക്കുകയാണെന്നാണ് ഫിനാലെക്ക് ശേഷം ഏഷ്യാനെറ്റിലൂടെ നടന്ന അഭിമുഖത്തിൽ തന്റെ സപ്പോട്ടേഴ്‌സിന് വാക്കു കൊടുത്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *