സഖാവ് സേതുവായി ബിനീഷ് കോടിയേരി; ആദ്യ പോസ്റ്റർ വൈറൽ
‘സഖാവ് സേതു’ അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കൊച്ചിൻ ഷീ മീഡിയയുടെ ബാനറിൽ നവാഗതരായ ജിനേഷ് നന്ദനവും മഴയും ബിനീഷ് കോടിയേരിയെ നായക കഥാപാത്രമാക്കി കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിക്കുന്ന ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് സഖാവ് സേതു. രാഷ്ട്രീയം പറഞ്ഞു പോകുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഈ സിനിമ എന്നത് ഒരു പുതുമയായിരിക്കും. ഇപ്പോൾ തന്നെ സഖാവ് സേതുവിന്റെ ആദ്യ പോസ്റ്റർ വൈറൽ ആയി മാറിയിരിക്കുകയാണ്. നാഷണൽ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. കൂടാതെ അറിയപ്പെടുന്ന പല പ്രശസ്ത താരങ്ങളും വേഷമിടുന്നു.
റിയാ ഫാത്തിമയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാജേഷ് അഞ്ചുമൂർത്തിയാണ് സിനിമാട്ടോഗ്രാഫി നിർവഹിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് പ്രശസ്ത പിന്നണി ഗായിക ഗായത്രി അയ്യരാണ്. മേക്ക് ഓവർ: രഞ്ജു രഞ്ജിമാർ. ഓഡിയോ ഡിസൈൻ: കണ്ണൻ വി ബി, വരികൾ: റിയ ഫാത്തിമ, സംഗീത ആർ. പി ആർ ഒ. മനോജ് നടേശൻ, ഷാജി ദേവരാജ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, പശ്ചാത്തല സംഗീതം: രാഘവേന്ദ്ര സി ആർ, ഗായത്രി അയ്യർ. സ്റ്റിൽസ്: ദീപ അലക്സ് എന്നിവരും നിർവഹിക്കുന്നു. ഡിസംബർ ജനുവരി മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സിനിമാട്ടോഗ്രാഫിക്കും ശബ്ദസാങ്കേതികവിദ്യക്കും ഒരുപാട് പ്രാധാന്യം നൽകുന്നു. 2019 മെയ് മാസം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.