ബാഹുബലിയും പദ്മാവതും പിന്നിൽ; റെക്കോർഡ് കളക്ഷനുമായി സഞ്ജു കുതിക്കുന്നു
രാജ്കുമാർ ഹിറാനിയുടെ പുതിയ ചിത്രമായ സഞ്ജു ബോക്സോഫീസ് റെക്കോർഡുകൾ തിരുത്തി കുതിക്കുന്നു. സഞ്ജയ് ദത്തിന്റെ കഥ പറയുന്ന ചിത്രം വൻ വിജയത്തിലേക്കാണ് കടക്കുന്നത്. സഞ്ജയ് ദത്തിന്റെ വേഷത്തിൽ രൺബീർ കപൂറാണ് വേഷമിടുന്നത്.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 120.6 കോടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത ആദ്യ ആഴ്ചാവസാനം നേടിയ കൂടുതൽ കളക്ഷനെന്ന നേട്ടം സഞ്ജു മറികടന്നു. സൽമാന്റെ റെയ്സ് 3, പദ്മാവത് എന്നീ ചിത്രങ്ങളുടെ റെക്കോർഡാണ് മറികടന്നത്. പദ്മാവത് ആഴ്ചയവസാനം നേടിയത് 114 കോടിയും റെയ്സ് 3യുടെത് 104 കോടിയുമായിരുന്നു
While #Sanju has crossed the *3-day opening weekend biz* of #Race3 by a distance, it has also crossed the *extended weekend biz* of #Padmaavat by a margin… That’s not all, #Sanju has also surpassed the *3-day opening weekend biz* of #TigerZindaHai [₹ 114.93 cr]… AWESOME!
— taran adarsh (@taran_adarsh) July 2, 2018
ബാഹുബലി 2ന്റെ റെക്കോർഡും സഞ്ജു മറികടന്നിട്ടുണ്ട്. ഒരു ഹിന്ദി ചിത്രം ഒരൊറ്റ ദിവസം കൊണ്ട് നേടുന്ന ഏറ്റവുമുയർന്ന കളക്ഷനെന്ന റെക്കോർഡാണിത്. റിലീസ് ചെയ്ത ആദ്യ ഞായറാഴ്ച ബാഹുബലി 2 നേടിയത് 46.50 കോടിയായിരുന്നു. സഞ്ജുവിന്റെ ആദ്യ ഞായറാഴ്ച നേടിയത് 46.71 കോടിയാണ്
#Sanju creates H-I-S-T-O-R-Y… Records HIGHEST SINGLE DAY for a HINDI film… DEMOLISHES the record held by #Baahubali2 [Hindi]… #Baahubali2 had collected ₹ 46.50 cr on Day 3 [Sun]… #Sanju has surpassed it, collects ₹ 46.71 cr on Day 3 [Sun]. India biz. Boxoffice on ???
— taran adarsh (@taran_adarsh) July 2, 2018