സർക്കാർ വിവാദം പുകയുന്നു; തമിഴ്‌നാട്ടിൽ സിനിമ പ്രദർശിപ്പിക്കുന്ന തീയറ്റുകൾ തകർത്തു

  • 30
    Shares

ഭരണകക്ഷിയായ എഐഡിഎംകെയെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ച് വിജയ് ചിത്രമായ സർക്കാർ പ്രദർശിപ്പിക്കുന്ന തീയറ്റുകൾക്ക് നേരെ എഐഡിഎംകെ പ്രവർത്തകരുടെ ആക്രമണം. മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് തീയറ്ററുകൾ ആക്രമിച്ചത്. ഇതേ തുടർന്ന് ഇവിടങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചു

തീയറ്ററുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. ചെന്നൈയിൽ പോലീസ് സംരക്ഷണത്തിലാണ് തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമക്കെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാർ പ്രവർത്തകരെ ഇളക്കി വിടുകയായിരുന്നു. ഇതോടെയാണ് തെരുവിൽ പ്രതിഷേധം കനത്തത്. വിവാദ രംഗങ്ങൾ നീക്കണമെന്നാണ് ഇവരുടെ ആവശ്യം


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *