വിജയ് ചിത്രം കൈവിട്ടു; സർക്കാർ സംവിധായകൻ മുരുഗദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകി

  • 173
    Shares

വിജയ് നായകനായ സർക്കാർ എന്ന സിനിമ വിവാദത്തെ തുടർന്ന് സംവിധായകൻ എ ആർ മുരുഗദോസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടതാണ് നീക്കത്തിന് കാരണം. ചിത്രത്തിൽ ഭരണകക്ഷിയായ എഐഡിഎംകെയെ വിമർശിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപണമുയർന്നതോടെയാണ് വിവാദം ഉടലെടുത്തത്

ഒരു വിരൽ പുരട്ചി എന്ന തുടങ്ങുന്ന ഗാനത്തിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങൾ കത്തിച്ചെറിയുന്ന രംഗങ്ങളുണ്ട്. ഗാനരംഗത്തിൽ മുരുഗദോസ് നേരിട്ട് പ്രത്യക്ഷപ്പെടുന്നുമുണ്ട്. കൂടാതെ മുഖ്യമന്ത്രിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുന്ന രംഗങ്ങൾ ജയലളിത സംഭവവുമായി ബന്ധമുള്ളതാണ്.

മുരുഗദോസിനെ തിരക്കി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *