സർക്കാർ വിവാദം: സംവിധായകനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

  • 24
    Shares

വിജയ് ചിത്രമായ സർക്കാരിന്റെ സംവിധായൻ എ ആർ മുരുഗദോസിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി പോലീസിനെ വിലക്കി. 27ാം തീയതി വരെയാണ് വിലക്ക്. അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ മുരുഗദോസ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.

ഭരണകക്ഷിയായ എഐഎഡിഎംകെയെ വിമർശിക്കുന്ന രംഗങ്ങളുണ്ടെന്ന ആരോപണമാണ് വിവാദങ്ങൾക്ക് കാരണം. അണ്ണാ ഡിഎംകെ പ്രവർത്തകർ ചിത്രത്തിനെതിരെ തെരുവിലിറങ്ങുകയും തീയറ്ററുകൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ചിത്രത്തിലെ വിവാദ രംഗങ്ങൾ അണിയറ പ്രവർത്തകർ നീക്കി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *