തനിക്ക് യാതൊരു അസുഖവുമില്ല, സുഖമായി ഇരിക്കുന്നു; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ഷാഹിദ് കപൂർ
കഴിഞ്ഞ ദിവസം ബോളിവുഡിനെ പിടിച്ചുലച്ച വാർത്തയായിരുന്നു നടൻ ഷാഹിദ് കപൂർ കാൻസറിന് ചികിത്സയിലാണെന്നത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി ഷാഹിദ് തന്നെ രംഗത്തുവന്നു. താൻ സുഖമായിരിക്കുന്നുവെന്നും യാതൊരു അസുഖവുമില്ലെന്നും ഷാഹിദ് കപൂർ ട്വീറ്റ് ചെയ്തു. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാഹിദ് കപൂർ ട്വീറ്റ് ചെയ്തു.
ഷാഹിദിന് വയറിനുള്ളിൽ കാൻസറാണെന്നും ചികിത്സയിലാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. നിലവിൽ ലോണാവലയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ഷാഹിദ് കപൂർ