ഷക്കീലയായി റിച്ച ഛദ്ദ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
നടി ഷക്കീലയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായി വേഷമിടുന്നത്. കസവു സാരി അണിഞ്ഞുനിൽക്കുന്ന റിച്ചയുടെ ചിത്രമാണ് ഫസ്റ്റ് ലുക്കായി പുറത്തുവിട്ടത്
കർണാടകയിലെ തീർഥഹള്ളിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇന്ദ്രജിത് ലങ്കേഷാണ് സംവിധാനം. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.