ഷെറിൻ സ്റ്റാൻലി ഗ്രാൻഡ് ഫാദറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ശമ്പളം വാങ്ങി ചെയ്യുന്ന ജോലിയല്ലെന്നും നിർമാതാവ്; ഫെഫ്ക ഉത്തരം പറയേണ്ട കാര്യമില്ല

ഫെഫ്കയിൽ നിന്നും അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ഷെറിൻ സ്റ്റാൻലി ജയറാം ചിത്രമായ ഗ്രാൻഡ്ഫാദറിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് സിനിമയുടെ നിർമാതാവ് ഹസീബ് ഹനീഫ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ഷെറിൻ. ശമ്പളം വാങ്ങിയല്ല ജോലി ചെയ്യുന്നതെന്നും ഹസീബ് ഹനീഫ് വ്യക്തമാക്കി.

മീ ടു വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലാണ് ഷെറിൻ സ്റ്റാൻലിയെ മലയാള സിനിമ മേഖലയിൽ നിന്ന് ജോലി ചെയ്യുന്നത് ഫെഫ്ക വിലക്കിയത്. എന്നാൽ ജയറാം ചിത്രത്തിൽ ഷെറിൻ ജോലി ചെയ്യുന്നതായി ആരോപിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹസീബ് ഹനീഫ്. ശമ്പളം വാങ്ങി ചെയ്യാത്ത ജോലിയായതിനാൽ ഫെഫ്ക ഇതിന് ഉത്തരം പറയേണ്ട കാര്യമില്ലെന്നാണ് വ്യക്തമാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *