സംസ്ഥാന ചലചിത്ര പുരസ്‌കാരദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുത്; സർക്കാരിന് ചലചിത്ര-സാംസ്‌കാരിക പ്രവർത്തകരുടെ ഭീമ ഹർജി

  • 15
    Shares

സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങിൽ മോഹൻ ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ചലചിത്ര-സാംസ്‌കാരിക പ്രവർത്തകർ ഹർജി നൽകി. ചലചിത്ര പ്രവർത്തകരടക്കം 108 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയന് നൽകി. എഴുത്തുകാരൻ എൻ എസ് മാധവൻ, നടൻ പ്രകാശ് രാജ്, സംവിധായകൻ ഡോ. എസ് ബിജു, നടി റിമാ കല്ലിങ്കൽ തുടങ്ങിയവർ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ട്.

പുരസ്‌കാരത്തിനായി മത്സരിച്ചവരിൽ ഒരാൾ തന്നെ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയെയും മറികടന്ന് ചടങ്ങിൽ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് പ്രതിഷേധക്കുറിപ്പിൽ ഇവർ പറയുന്നു.

നിവേദനത്തിന്റെ പൂർണരൂപം

സിനിമയിലെ ക്രിയാത്മകമായ കലാപ്രവർത്തനങ്ങൾക്ക് ഒരു സംസ്ഥാനം നൽകുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. മലയാള സിനിമയിലെ കലാകാരന്മാർക്ക് സ്വന്തം നാട്ടിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം അവർക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരികപൂർണമായ ഒരു കലാന്തരീക്ഷത്തിൽ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നൽകുന്ന മാതൃകയിൽ സംസ്ഥാനം ഔദ്യോഗികമായി നൽകുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്. സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരം നൽകുന്ന ലളിതവും അന്തസുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാർഡ് വിതരണ വേദി. ഈ ചടങ്ങിൽ മുഖ്യ മന്ത്രിയെയും അവാർഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീർത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോൾ ആ താരം അഭിനയിച്ച സിനിമകൾ കൂടി ഉൾപ്പെട്ട ഒരു വിധി നിർണയത്തിൽ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അനുവർത്തിക്കരുത് എന്ന് ഞങ്ങൾ ഓർമപ്പെടുത്തുന്നു.ആ ചടങ്ങിലെ മുഖ്യ അതിഥികൾ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാർഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തിൽ ഒരു മുഖ്യാതിഥിയെ അവാർഡ് ദാന ചടങ്ങിൽ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നൽകുന്നത്. ഈ ഒരു രീതി ഒരു വർഷവും അനുവർത്തിക്കാൻ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്വഴക്കം ആയി മാറും. ആയതിനാൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാർഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യാതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടർന്നും സർക്കാർ സ്വീകരിക്കണം എന്ന് ഞങ്ങൾ സംയുക്തമായി ആവശ്യപ്പെടുന്നു.

1. പ്രകാശ് രാജ് (അഭിനേതാവ്)
2. എൻ എസ് മാധവൻ(എഴുത്തുകാരൻ)
3. സച്ചിദാനന്ദൻ (എഴുത്തുകാരൻ)
4. കെ. ജി. ശങ്കരപ്പിള്ള (എഴുത്തുകാരൻ)
5. സേതു (എഴുത്തുകാരൻ)
6. സുനിൽ പി ഇളയിടം(എഴുത്തുകാരൻ)
7. രാജീവ് രവി (സംവിധായകൻ)
8. ഡോ.ബിജു (സംവിധായകൻ)
9. സി വി ബാലകൃഷ്ണൻ(എഴുത്തുകാരൻ)
10. വെങ്കിടേഷ് രാമകൃഷ്ണൻ (ജേർണലിസ്റ്റ്)
11. കെ ഈ എൻ കുഞ്ഞഹമ്മദ് (എഴുത്തുകാരൻ)
12. ബീനാ പോൾ (എഡിറ്റർ)
13. എം ജെ രാധാകൃഷ്ണൻ (ക്യാമറാമാൻ)
14. ദീപൻ ശിവരാമൻ (നാടക സംവിധായകൻ)
15. റിമ കല്ലിങ്കൽ (അഭിനേതാവ്)
16. ഗീതു മോഹൻദാസ് (സംവിധായിക, അഭിനേതാവ്)
17. എം എൻ കാരശ്ശേരി (എഴുത്തുകാരൻ)
18. ഡോ.പി.കെ.പോക്കർ (എഴുത്തുകാരൻ)
19. ഭാസുരേന്ദ്ര ബാബു (എഴുത്തുകാരൻ)
20. സന്തോഷ് തുണ്ടിയിൽ (ക്യാമറാമാൻ)
21. പ്രിയനന്ദനൻ (സംവിധായകൻ)
22. ഓ.കെ.ജോണി (നിരൂപകൻ)
23. എം എ റഹ്മാൻ(എഴുത്തുകാരൻ)
24. പ്രമോദ് തോമസ് (ശബ്ദ മിശ്രണം)
25. വിവേക് സച്ചിദാനന്ദൻ (സൗണ്ട് ഡിസൈനർ)
26. സി. ഗൗരിദാസൻ നായർ (ജേർണലിസ്റ്റ്)
27. പ്രകാശ് ബാരെ (അഭിനേതാവ, നിർമ്മാതാവ്)
28. ശ്രുതി ഹരിഹരൻ (അഭിനേതാവ്)
29. സജിതാ മഠത്തിൽ (അഭിനേതാവ്)
30.സിദ്ധാർത്ഥ് ശിവ (സംവിധായകൻ, അഭിനേതാവ്)
31. കെ.ആർ.മനോജ് (സംവിധായകൻ)
32. സനൽകുമാർ ശശിധരൻ (സംവിധായകൻ)
33. മനോജ് കാന (സംവിധായകൻ)
34. സുദേവൻ (സംവിധായകൻ)
35. ദീപേഷ് ടി (സംവിധായകൻ)
36. ഷെറി (സംവിധായകൻ)
37. വിധു വിന്‌സെന്റ്‌റ് (സംവിധായിക)
38. സജിൻ ബാബു (സംവിധായകൻ)
39. വി.കെ.ജോസഫ് (നിരൂപകൻ)
40. സി.എസ്.വെങ്കിടേശ്വരൻ (നിരൂപകൻ)
41. ജി.പി.രാമചന്ദ്രൻ (നിരൂപകൻ)
42. കമൽ കെ.എം (സംവിധായകൻ)
43. ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് (എഴുത്തുകാരൻ)
44. എൻ ശശിധരൻ(എഴുത്തുകാരൻ)
45. കരിവെള്ളൂർ മുരളി (എഴുത്തുകാരൻ)
46. സഞ്ജു സുരേന്ദ്രൻ (സം വിധായകൻ)
47. മനു (സംവിധായകൻ)
48. ഷാഹിന നഫീസ (ജേർണലിസ്റ്റ്)
49. ഹർഷൻ ടി എം (ജേർണലിസ്റ്റ്)
50. സനീഷ് ഇ (ജേർണലിസ്റ്റ്)
51. അഭിലാഷ് മോഹൻ (ജേർണലിസ്റ്റ്)
52. ചെലവൂർ വേണു (നിരൂപകൻ)
53. മധു ജനാർദനൻ (നിരൂപകൻ)
54. പ്രേം ചന്ദ് (ജേർണലിസ്റ്റ്)
55. ദീദി ദാമോദരൻ (തിരക്കഥാകൃത്ത്)
56. വി ആർ സുധീഷ്(എഴുത്തുകാരൻ)
57. സുസ്‌മേഷ് ചന്ത്രോത്ത് (എഴുത്തുകാരൻ)
58. ഇ സന്തോഷ് കുമാർ (എഴുത്തുകാരൻ)
59. മനീഷ് നാരായണൻ (നിരൂപകൻ)
60. ഷൈനി ജേക്കബ് ബെഞ്ചമിൻ (സംവിധായിക)
61. അൻവർ അലി (കവി, ഗാനരചയിതാവ്)
62. എം.എസ്. ബനേഷ് (ജേർണലിസ്റ്റ്)
63. സജി പാലമേൽ (സംവിധായകൻ)
64. പ്രേംലാൽ (സംവിധായകൻ)
65. സതീഷ് ബാബുസേനൻ(സംവിധായകൻ)
66. സന്തോഷ് ബാബുസേനൻ (സംവിധായകൻ)
67. മുഹമ്മദ് കോയ (സംവിധായകൻ)
68. ഫാറൂഖ് അബ്ദുൾ റഹ്മാൻ (സംവിധായകൻ)
69. ജിജു ആന്റണി (സംവിധായകൻ)
70. ഡേവിസ് മാനുവൽ (എഡിറ്റർ)
71. ശ്രീജിത്ത് ദിവാകരൻ (ജേർണലിസ്റ്റ്)
72. ബിജു മുത്തത്തി (ജേർണലിസ്റ്റ്)
73. പ്രതാപ് ജോസഫ് (സംവിധായകൻ,
ക്യാമറാമാൻ)
74. സുരേഷ് അച്ചൂസ് (സം വിധായകൻ)
75. കണ്ണൻ നായർ (അഭിനേതാവ്)
76. രാംദാസ് കടവല്ലൂർ (നിരൂപകൻ)
77. ഫാസിൽ എൻ.സി (സംവിധായകൻ)
78. എസ്.ആനന്ദൻ (ജേർണലിസ്റ്റ്)
79. ജൂബിത് നമ്രടത്ത് (സംവിധായകൻ)
80. വിജയൻ പുന്നത്തൂർ (നിരൂപകൻ)
81. അച്യുതാനന്ദൻ (അഭിനേതാവ്)
82. ബൈജു മേരിക്കുന്ന് (നിരൂപകൻ)
83. ഉമേഷ് വള്ളികുന്ന് (നിരൂപകൻ)
84. ജിതിൻ കെ.പി. (നിരൂപകൻ)
85. റോസി തമ്പി (കവയിത്രി)
86. പവിശങ്കർ (ഡിസൈനർ)
87. ബിജു മോഹൻ (നിരൂപകൻ)
88. ഷാജി ഊരാളി (മ്യൂസിക്)
89. അനീസ് കെ മാപ്പിള (സംവിധായകൻ)
90. റജിപ്രസാദ് (ക്യാമറാമാൻ)
91. പി കെ രാജശേഖരൻ (ജേർണലിസ്റ്റ്)
92. രാധികാ സി നായർ(എഴുത്തുകാരി)
93. പി എൻ ഗോപീകൃഷ്ണൻ( കവി,തിരക്കഥാകൃത്ത്)
94. അർച്ചന പദ്മിനി (അഭിനേതാവ്)
95. എസ് ആർ പ്രവീൺ (ജേർണലിസ്റ്റ്)
96. കെ എ ബീന (എഴുത്തുകാരി)
97. സരിതാ വർമ്മ (ജേണലിസ്റ്റ്)
98.ശിവകുമാർ കാങ്കോൽ (സംവിധായകൻ)
99. ദിലീപ് ദാസ് (ഡിസൈനർ)
100. ബാബു കാമ്പ്രത്ത് (സംവിധായകൻ)
101. സിജു കെ ജെ(നിരൂപകൻ)
102.നന്ദലാൽ (നിരൂപകൻ)
103. പി രാമൻ (കവി)
104. .ഉണ്ണി വിജയൻ (സംവിധായകൻ)
105. അപർണ പ്രശാന്തി (നിരൂപക)
106.പി ജിംഷാർ (എഴുത്തുകാരൻ)
107.ബിജു ഇബ്രാഹിം (ഫോട്ടോഗ്രാഫർ)
108. അശ്വതി ഗോപാലകൃഷ്ണൻ (നിരൂപക)

മോഹൻലാൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *