ഒടിയനെ റാഞ്ചുമെന്ന് തമിൾ റോക്കേഴ്‌സ്; അധികം കളിക്കാൻ പോകണ്ടെന്ന് അണിയറ പ്രവർത്തകരോട് സോഷ്യൽ മീഡിയയും

Loading...
  • 107
    Shares

സിനിമാ പ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിൾ റോക്കേഴ്‌സ്. ഏത് സിനിമയും റിലീസ് ദിവസം തന്നെ ചോർത്തി വെബ്‌സൈറ്റിൽ ഇടുകയും സിനിമാ വ്യവസായത്തെ തന്നെ തകർക്കുകയും ചെയ്യുന്ന സംഘമാണ് തമിൾ റോക്കേഴ്‌സ്. ബ്രഹ്മാണ്ഡ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുമ്പോൾ തന്നെ അവരുടെ അണിയറ പ്രവർത്തകർക്ക് തമിൾ റോക്കേഴ്‌സ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തവണ ഒടിയനാണ് മുന്നറിയിപ്പ്. ചിത്രം റിലീസ് ദിനം തന്നെ ചോർത്തി ഇന്റർനെറ്റിലിടുമെന്നാണ് ഭീഷണി

നേരത്തെ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യും തമിൾ റോക്കേഴ്‌സ് ചോർത്തി അപ്ലോഡ് ചെയ്തിരുന്നു. എന്നാൽ ഭീഷണി തങ്ങളോട് വേണ്ടെന്നാണ് ഒടിയന്റെ അണിയറ പ്രവർത്തകർ തിരിച്ചടിച്ചത്. ചിത്രം സൈറ്റിൽ കൊടുത്താൽ ഉടൻ തന്നെ ഡിലീറ്റാകുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പക്ഷേ തമിൾ റോക്കേഴ്‌സിനെ ശരിക്കുമറിയാവുന്ന സോഷ്യൽ മീഡിയ ഒടിയൻ ടീമിനാണ് ഉപദേശം നൽകുന്നത്. തമിൾ റോക്കേഴ്‌സിനോട് അധികം വെല്ലുവിളി വേണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ ഉപദേശം. പതിനാലാം തീയതിയാണ് ഒടിയന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *