തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയം: ഉത്തരവാദിത്വം തന്റേത് മാത്രമെന്ന് അമീർ ഖാൻ

  • 38
    Shares

ഏറെ പ്രതീക്ഷയോടെ എത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ബോക്‌സോഫീസിൽ പരാജയപ്പെട്ടതോടെ ഉത്തരവാദിത്വമേറ്റെടുത്ത് അമീർ ഖാൻ. അമിതാഭ് ബച്ചനും അമീർ ഖാനും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതടക്കം ഏറെ പ്രത്യേകതകളോടെ എത്തിയ സിനിമ അപ്രതീക്ഷിതമായി തകർന്നടിയുകയായിരുന്നു.

പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടാത്തതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. തെറ്റുപറ്റിയെന്നാണ് കരുതുന്നത്. അതിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും അമീർ പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷനുകൾ നേടിയ ചിത്രം പിന്നീട് ആളെ കിട്ടാതെ പോകുകയായിരുന്നു. നിരവധി തീയറ്ററുകളിൽ നിന്ന് ചിത്രം പിൻവലിക്കേണ്ടതായും വന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *