ഉണ്ണിമേനോൻ ആലപിച്ച ഭക്തിഗാന ആൽബം ”ഹൃദയമണികണ്ഠൻ” മികച്ച ദൃശ്യാനുഭവത്തോട് കൂടി പുറത്തിറങ്ങി

  • 96
    Shares

പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ നിർമ്മാണവും ആലാപനവും നിർവഹിച്ച അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് ആയ ഭക്തിഗാന ആൽബം’ഹൃദയമണികണ്ഠൻ’ പുറത്തിറങ്ങി. ശബരിമലയിൽ വച്ചു തന്ത്രി പ്രകാശനം ചെയ്ത ഈ ഗാനം കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്റെ പേജിലൂടെ റീലീസ് ചെയ്യുകയായിരുന്നു. ഇതുവരെ ഇറങ്ങിയിട്ടുള്ള അയ്യപ്പ ഭക്തിഗാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി, വളരെ മനോഹരമായ ഭക്തിതുളുമ്പുന്ന ദൃശ്യാനുഭവം ആണ് ഈ വീഡിയോയിൽ സംവിധായകൻ ജിനേഷ് നന്ദനം ഒരുക്കിയിരിക്കുന്നത്.എഡിറ്റിഗ്കളറിംഗ് എന്നിവ സംവിധായകൻ ജിനേഷ് നന്ദനം തന്നെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രശസ്ത ക്യാമറാമാൻ അജയൻ വിൻസന്റിന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് അഞ്ചുമൂർത്തി ആണ് മനോഹരമായ ദൃശ്യങ്ങൾ ക്യാമറയിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്. പ്രശസ്ത സിനിമാ ഗാനരചിയിതാവ് ബി കെ ഹരിനാരായണൻ ആണ് ഉണ്ണിമേനോനു വേണ്ടി വരികൾ എഴുതിയിരിക്കുന്നത്. മലയാള സംഗീത സംവിധായകൻ ആയ ഹരി വേണുഗോപാൽ ആണ് അതിമനോഹരമായ ഈ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് എസ് എസ് ഡിജിറ്റൽ കൃഷ്ണൻ,മിക്‌സിങ് അയ്യാ സ്റ്റുഡിയോ ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർഗായത്രി അയ്യർ,പി ആർ ഓ മനോജ് നടേശൻ,ഓൺ ലൈൻ പ്രമോട്ടർ ഷാജി ദേവരാജ്.

മണ്ഡലകാലത്തിനു മുന്നോടിയായാണ് ആൽബം പുറത്തു വന്നിരിക്കുന്നത്. ഉണ്ണിമേനോന്റെ നിരവധി ഭക്തി ഗാനങ്ങൾ മുൻപു വന്നിട്ടുണ്ടെങ്കിലും അയ്യപ്പനെ കുറിച്ചുള്ള ഭക്തിഗാനം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *