സംവിധായകനെ മാറ്റുമെന്ന് ഫ്‌ളവേഴ്‌സ് ടി വി ഉറപ്പ് നൽകി; പക്ഷേ വ്യക്തതയില്ലെന്നും നിഷ സാംരഗ്

Loading...
  • 84
    Shares

തന്നോട് അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്ത സംവിധായകനെ മാറ്റുമെന്ന് ഫ്‌ളവേഴേസ് ചാനൽ ഉറപ്പ് നൽകിയിരുന്നതായി ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാംരഗ്. വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാനലുമായി ചർച്ച നടത്തിയെന്നും നിഷ വ്യക്തമാക്കി

സംവിധായകനെ മാറ്റാമെന്ന് ചാനൽ ഉറപ്പ് നൽകിയിരുന്നു. മാറ്റിയില്ലെങ്കിൽ സീരിയലിൽ തുടരില്ലെന്ന് താൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഫ്‌ളവേഴ്‌സ് ടിവി സോഷ്യൽ മീഡിയയിൽ നൽകിയ പ്രതികരണത്തിൽ സീരിയലിലേക്ക് താൻ മടങ്ങി വരുമെന്ന് മാത്രമാണ് പറയുന്നത്. സംവിധായകനെ മാറ്റിയത് സംബന്ധിച്ച് യാതൊരു കാര്യവും അതിൽ പറയുന്നില്ല.

ചാനലിന്റെ പ്രതികരണത്തിൽ വ്യക്തതയില്ലാത്തതാണ് സീരിയലിലേക്ക് താനില്ലെന്ന് ഇന്നലെ പ്രതികരിക്കാൻ കാരണം. സംവിധായകനെ മാറ്റാത്ത പക്ഷം താൻ ഉപ്പും മുളകിലും തുടരില്ലെന്നത് വ്യക്തമാണെന്നും നിഷ പറഞ്ഞു

ഇനി സീരിയലിന്റെ സെറ്റിലേക്ക് ചെല്ലുമ്പോൾ ആ സംവിധായകൻ വരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. അങ്ങനെ വന്നാൽ സീരിയൽ ഉപേക്ഷിച്ച് പോകും. ആത്മ, എഎംഎംഎ, ഡബ്ല്യുസിസി തുടങ്ങിയ സംഘടനകൾ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സീരിയലിൽ തുടരുമോയെന്ന കാര്യത്തിൽ യാതൊരു ഗ്യാരന്റിയും ഇപ്പോൾ പറയാനാകില്ലെന്നും നിഷ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *