കട്ട മാസ് ലുക്കിൽ വിജയ്; സർക്കാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സൂപ്പർ താരം വിജയ് യുടെ 62ാമത് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇന്ന് വിജയ് യുടെ പിറന്നാൾ ദിനം പ്രമാണിച്ചാണ് പേരും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. സർക്കാർ എന്നാണ് ചിത്രത്തിന്റെ പേര്

എ ആർ മുരകദോസാണ് ചിത്രത്തിന്റെ സംവിധാനം. വിജയും മുരുകദോസും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് സർക്കാർ. മാസ് ലുക്കിലാണ് പോസ്റ്ററിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. ദീപാവലിക്കാണ് ചിത്രത്തിന്റെ റിലീസ്

എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. കീർത്തി സുരേഷാണ് നായിക. വിജയ് യുടെ 44ാം പിറന്നാളാണ് ഇന്ന്. തൂത്തുക്കുടി വെടിവെപ്പിൽ കൊല്ലപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് ആരാധകരോട് വിജയ് ആവശ്യപ്പെട്ടിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *