സർക്കാർ വിവാദം പുകയുന്നു; മുരുഗദോസിനെ അറസ്റ്റ് ചെയ്യാൻ പോലീസെത്തിയെന്ന് നിർമാതാക്കൾ

Loading...
  • 43
    Shares

വിജയ് ചിത്രമായ സർക്കാറിനെതിരെ എഐഡിഎംകെ പ്രവർത്തകർ നടത്തുന്ന പ്രതിഷേധം നാടകീയ രംഗങ്ങളിലേക്ക്. ചിത്രത്തിന്റെ സംവിധായകൻ എ ആർ മുരുകദോസിനെ അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയെന്ന് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് വ്യക്തമാക്കി.

മുരുഗദോസിന്റെ വീട്ടിൽ പോലീസ് എത്തിയെന്നും അറസ്റ്റ് ചെയ്യുകയാമ് ലക്ഷ്യമെന്നും സൺ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തു. ഇതോടെ നിരവധി പേർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി രംഗത്തുവന്നു. വിശാലും രജനികാന്തും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചെത്തി

സെൻസർ ബോർഡ് അനുമതി നൽകിയതാണെന്നും പിന്നെ ഇപ്പോഴുള്ള പ്രതിഷേധങ്ങൾ എന്തിനാണെന്നും വിശാൽ ട്വീറ്റ് ചെയ്തു. ചിത്രത്തെയും നിർമാതാക്കളെയും അപമാനിക്കുന്ന നടപടിയാണിതെന്ന് രജനികാന്തും പ്രതികരിച്ചു. കമൽ ഹാസനും മുരുഗദോസിന് പിന്തുണയുമായി രംഗത്തുവന്നു

പോലീസ് തന്റെ വീട്ടിൽ വന്നുവെന്നും താൻ വീട്ടിലില്ലാത്തതിനാൽ മടങ്ങിപ്പോകുകയായിരുന്നുവെന്നും ഇതിന് പിന്നാലെ മുരുഗോസിന്റെ ട്വീറ്റ് വന്നു. മുൻ മുഖ്യമന്ത്രി ജയലളിതക്കെതിരായ പരാമർശങ്ങൾ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് എഐഡിഎംകെ വിജയ് ചിത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *