വൈറസിൽ ടൊവിനോ എത്തുക കോഴിക്കോട് ജില്ലാ കലക്ടറുടെ വേഷത്തിൽ
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയിൽ മരണത്തിന് കീഴടങ്ങേണ്ടി വന്ന ലിനി എന്ന നഴ്സിന്റെ ജീവിതത്തെയും ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുക കോഴിക്കോട് ജില്ലാ കലക്ടറുടെ വേഷം. ലിനിയായി റിമി ടോമിയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വേഷത്തിൽ രേവതിയുമാണ് ചിത്രത്തിലെത്തുന്നത്.
ടൊവിനോ, ആസിഫ് അലി, സൗബിൻ സാഹിർ, ദിലീഷ് പോത്തൻ, പാർവതി, കാളിദാസ് ജയറാം തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആഷിഖ് അബുവിന്റെ നിർമാണ കമ്പനിയായ ഒപിഎം ആണ് വൈറസ് നിർമിക്കുന്നത്. മുഹ്സിൻ പരാരിയാണ് രചന. രാജീവ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.