ഡബ്ല്യു സി സിയുമായി ചർച്ചക്ക് തയ്യാറെന്ന് എഎംഎംഎ

  • 13
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുത്തതിന് തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ വിമൺ ഇൻ കലക്ടീവ് സിനിമയുമായി ചർച്ചക്ക് തയ്യാറെന്ന് എഎംഎംഎ ഭാരവാഹികൾ. നടി രേവതിക്ക് നൽകിയ കത്തിലാണ് താരസംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കുന്നത്

പ്രതി ദിലീപനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു വനിതാ സംഘടനയായ ഡബ്ല്യുസിസി എഎംഎംഎക്ക് കത്ത് നൽകിയത്. പാർവതി, രേവതി, പത്മപ്രിയ എന്നിവരാണ് കത്ത് നൽകിയത്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ട് കത്തിന് മറുപടി ലഭിച്ചില്ലെന്ന് രേവതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബു രേവതിക്ക് ചർച്ചക്ക് തയ്യാറാണെന്ന് കാണിച്ച് കത്ത് നൽകിയത്

നടിമാർക്ക് കൂടി സാധിക്കുന്ന ഒരു ദിവസം ചർച്ച നടത്താമെന്നാണ് കത്തിൽ പറയുന്നത്. ഈ മാസം അവസാനത്തോടെ കൊച്ചിയിൽ വെച്ച് ചർച്ച നടക്കുമെന്നാണ് അറിയുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *