യാത്രയിൽ മമ്മൂട്ടിയുടെ മകനായി കാർത്തി എത്തും; മകളുടെ വേഷത്തിൽ ഭൂമികയും

  • 58
    Shares

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം യാത്രയിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിൽ തമിഴ് സൂപ്പർ താരം കാർത്തി എത്തുമെന്ന് വാർത്തകൾ. മമ്മൂട്ടിയാണ് രാജശേഖര റെഡ്ഡിയുടെ റോൾ ചെയ്യുന്നത്. മകൻ ജഗൻ റെഡ്ഡിയുടെ വേഷത്തിലാണ് കാർത്തി എത്തുക

യാത്രയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ അച്ഛനായി ജഗപതി ബാബുവാണ് വേഷമിടുന്നത്. ജഗൻമോഹനുമായുള്ള സാമ്യവും തമിഴിലും തെലുങ്കിലും ഒരേപോലെ ആരാധകരുള്ള താരമെന്നതുമാണ് കാർത്തിയെ ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. വേഷത്തിനായി കാർത്തിയെ സമീപിച്ചതായി സംവിധായകൻ മഹി രാഘവ് വെളിപ്പെടുത്തി

വൈ എസ് ആർ നടത്തിയ ചരിത്രപ്രസിദ്ധമായ യാത്രയുടെ കഥയാണ് സിനിമ പറയുന്നത്. ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ റോളിൽ സുഹാസിനിയും വൈ എസ് ആറിന്റെ ഭാര്യ വൈ എസ് വിജയമ്മയുടെ റോളിൽ ആശ്രിത വെമുഗന്തിയുമെത്തും. ബാഹുബലിയിൽ അനുഷ്‌കയുടെ സഹോദരന്റെ ഭാര്യയുടെ വേഷം അഭിനയിച്ച നടിയാണ് ആശ്രിത. വൈ എസ് ആറിന്റെ മകളായി എത്തുന്നത് ഭൂമിക ചൗളയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *