നടുങ്ങി വിറങ്ങലിച്ച് രാജ്യം; പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ എണ്ണം 30 ആയി

  • 136
    Shares

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ അവന്തിപ്പോരയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം 30 ആയി. നാൽപ്പതോളം പേർക്ക് പരുക്കേറ്റതിനാൽ മരണസംഖ്യ ഇനിയുമുയർന്നേക്കാനാണ് സാധ്യത. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

പരിശീലനം കഴിഞ്ഞ് ഹൈവേ വഴി മടങ്ങുകയായിരുന്ന സി ആർ പി എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിന് നേർക്ക് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന് ശേഷം സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *