വീണുകിട്ടിയ 10 ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി; ടെക്‌സ്റ്റൈൽസ് ഷോപ്പ് സെയിൽസ്മാന് സമ്മാനമായി രണ്ട് ലക്ഷം രൂപ

  • 240
    Shares

വഴിയിൽ കിടന്നുകിട്ടിയ പത്ത് ലക്ഷം രൂപ ഉടമക്ക് യുവാവ് തിരിച്ചുനൽകി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ടെകസ്റ്റൈൽസ് ഷോപ്പ് സെയിൽസ്മാനായ ദിലീപ് പോദറിനാണ് വഴിയരികിൽ കിടന്ന് പത്ത് ലക്ഷം രൂപ അടങ്ങിയ ബാഗ് ലഭിച്ചത്. തുറന്നു നോക്കിയപ്പോൾ രണ്ടായിരത്തിന്റെ നോട്ടുകെട്ടുകളായിരുന്നു.

തുടർന്ന് ദിലീപ് പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി. പണത്തിന്റെ ഉടമക്ക് ദിലീപ് നേരിട്ട് തന്നെ പണം കൈമാറുകയും ചെയ്തു. ദിലീപിന് ഇയാൾ ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.

സ്വർണം വാങ്ങാൻ പോകുന്നതിനിടെയാണ് ഉടമക്ക് പണം നഷ്ടപ്പെട്ടത്. പൈസ പോയതിൽ ജ്വല്ലറിയിൽ ആകെ തകർന്നുനിൽക്കുന്ന അവസരത്തിലാണ് ദിലീപ് പോലീസിനെ ബന്ധപ്പെട്ടതും അവർ ഉടമയെ കണ്ടെത്തിയതും. സംഭവമറിഞ്ഞ ജ്വല്ലറിയുടമയായ ഹൃദയ് പഛീഗർ എന്നയാളും ദിലീപിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *