ഗുജറാത്തിൽ പബ്ജി കളിച്ചതിന് പത്ത് പേരെ അറസ്റ്റ് ചെയ്തു
മൊബൈൽ ഗെയിമായ പബ്ജി കളിച്ച പത്ത് പേരെ ഗുജറാത്തിലെ രാജ്കോട്ടിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ആറ് പേർ ബിരുദ വിദ്യാർഥികളാണ്. രാജ്കോട്ടിൽ മാർച്ച് 6 മുതൽ പബ്ജി ഗെയിം നിരോധിച്ചിരുന്നു.
ഉത്തരവ് പാലിക്കാത്തതിനാണ് അറസ്റ്റെന്നും കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. രാജ്കോട്ടിന് പിന്നാലെ വഡോദര, ആനന്ദ്, എന്നീ നഗരങ്ങളിലും പബ്ജിക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.