11കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട 17കാരി അറസ്റ്റിൽ

Loading...
  • 15
    Shares

മഹാരാഷ്ട്രയിലെ താനെയിൽ 11 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പതിനേഴുകാരി അറസ്റ്റിലായി. ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ ബാലൻ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടിലേക്ക് സ്ത്രീ ശബ്ദത്തിൽ ഫോൺ എത്തുകയും കുട്ടിയെ വിട്ടുകിട്ടാൻ ആറ് ലക്ഷം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

നഗരത്തിൽ ഒരിടത്ത് നിർത്തിയിട്ട ബൈക്കിൽ പണം വെക്കാനായിരുന്നു നിർദേശം. ഇല്ലെങ്കിൽ കുട്ടിയെ വധിക്കുമെന്നും ഭീഷണിപ്പെടുത്തി. കുട്ടിയുടെ അമ്മയോടായിരുന്നു ഫോണിൽ നിർദേശങ്ങൾ നൽകിയത്. ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിവരം അറിയിക്കുന്നതിനായി ഇവർ പോകുന്നതിനിടെ വഴിയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന മകനെ കാണുകയായിരുന്നു.

തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം ഫോണിലെ ശബ്ദം പറഞ്ഞ സ്ഥലത്ത് ബാഗ് വെച്ചു. ബുർഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെൺകുട്ടിയെ പോലീസ് പിടികൂടുകയുമായിരുന്നു. പണത്തിന് വേണ്ടിയാണ് സാഹസം ചെയ്തതെന്ന് പതിനേഴുകാരി പോലീസിന് മൊഴി നൽകി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *