വിര, അയൺ ഗുളികകൾ കഴിച്ച ഒരു കുട്ടി മരിച്ചു; 197 കുട്ടികൾ ആശുപത്രിയിൽ

  • 23
    Shares

മുംബൈയിലെ ബിഎംസി സ്‌കൂളിൽ വെച്ച് നൽകിയ വിര, അയൺ ഗുളികകൾ കഴിച്ച ഒരു വിദ്യാർഥിനി മരിച്ചു. പാർശ്വഫലത്തെ തുടർന്ന് 197 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവണ്ടി ചേരിനിവാസികളായ കുട്ടികൾക്ക് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മരുന്ന് നൽകിയത്. വിര ഗുളികൾക്ക് പുറമെ അയൺ, ഫോളിക് ആസിഡ് ഗുളികകളും കുട്ടികൾക്ക് നൽകിയിരുന്നു

പന്ത്രണ്ട് വയസ്സുള്ള ചാന്ദ്‌നി വൈശാഖ് എന്ന കുട്ടിയാണ് മരിച്ചത്. അയൺ ഗുളിക കഴിച്ചതിന് ശേഷം വീട്ടിൽ വന്ന് കുട്ടി ഛർദിച്ചതായി മാതാപിതാക്കൾ പറയുന്നു. സ്‌കൂളിൽ നിന്ന് തിങ്കളാഴ്ചയാണ് ഗുളികകൾ വിതരണം ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കുട്ടി രക്തം ഛർദിച്ച് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രക്തത്തിൽ വിഷം കലർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളിൽ 161 പേരെ ഘട്‌കോപർ രാജവാഡി ആശുപത്രിയിലും 36 കുട്ടികളെ ഗോവണ്ട ശതാബ്ദി ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കുട്ടികളുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രികൾ അറിയിച്ചു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *