2019ലും മോദി തന്നെ അധികാരത്തിൽ എത്തുമെന്ന് എബിപി-സീ വോട്ടർ സർവേ; സീറ്റുകൾ കുറയും

Loading...
  • 26
    Shares

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലെത്തുമെന്ന് എബിപി-സീ വോട്ടർ സർവേ. നിലവിലുള്ള സീറ്റുകളിൽ കുറവ് വരുമെങ്കിലും 543 ലോക്‌സഭാ സീറ്റുകളിൽ 38 ശതമാനം വോട്ടുകൾ നേടി എൻഡിഎ 276 സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം

യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റുകളും ലഭിക്കും. മറ്റ് കക്ഷികൾക്കെല്ലാം കൂടി 37 ശതമാനം വോട്ടും 155 സീറ്റുകളും ലഭിക്കും. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എൻഡിഎ നിലനിർത്തും. ഡൽഹിയിൽ ഏഴ് സീറ്റും ബിജെപിക്കൊപ്പം നിൽക്കുമെന്നും സർവേ ഫലം പറയുന്നു

പഞ്ചാബിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേട്ടമുണ്ടാക്കും. പഞ്ചാബിൽ ഒരു സീറ്റ് ഒഴിച്ച് ബാക്കിയെല്ലാ സീറ്റുകളും യുപിഎ നേടും. യുപിയിൽ മഹാസഖ്യമുണ്ടാക്കിയാൽ പകുതിയിൽ ഏറെ സീറ്റുകളിൽ യുപിഎ വിജയിക്കും അതേസമയം സഖ്യം പരാജയപ്പെട്ടാൽ കോൺഗ്രസ് തകരുമെന്നും സർവേ പറയുന്നു.

സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും മോദിയെ പ്രധാനമന്ത്രിയായി നിർദേശിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ജനുവരിയെ അപേക്ഷിച്ച് ആറ് ശതമാനം വർധിച്ച് 28 ശതമാനമായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *