2019 തെരഞ്ഞെടുപ്പ്: എൻഡിഎ സാധ്യത കുറയുന്നു, യുപിഎ സീറ്റുകൾ വർധിക്കുമെന്ന് സർവേ ഫലം
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന്റെ സാധ്യതകൾ വർധിക്കുന്നതായി റിപബ്ലിക് ടിവി-സീ വോട്ടർ സർവേ പ്രവചനം. എൻഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ പൊതു തെരഞ്ഞെടുപ്പ് വന്നാൽ എൻഡിഎക്ക് പരമാവധി 261 സീറ്റുകൾ വരെ കിട്ടു.
കഴിഞ്ഞ മാസം നടന്ന സർവേയിൽ എൻഡിഎക്ക് 276 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. ഒരു മാസത്തിനിപ്പുറം എൻഡിഎയുടെ സാധ്യത കുറയുകയും യുപിഎയുടെ സാധ്യത വർധിക്കുകയുമാണ്. യുപിഎക്ക് 119 സീറ്റുകൾ വരെ ലഭിക്കും. എൻഡിഎക്കും യുപിഎക്കും പുറത്തുള്ള കക്ഷികൾക്കെല്ലാം കൂടി 163 സീറ്റുകൾ ലഭിക്കും.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവിടങ്ങളിൽ രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യം നിർണായകമാകുമെന്നും സർവേ സൂചിപ്പിക്കുന്നു.