പൊതുതെരഞ്ഞെടുപ്പും പതിനൊന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനൊരുങ്ങി കേന്ദ്രം

  • 13
    Shares

കാലാവധി പൂർത്തിയാക്കാനൊരുങ്ങുന്ന പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും 2019 പൊതുതെരഞ്ഞെടുപ്പും ഒന്നിച്ച് നടത്താൻ കേന്ദ്രസർക്കാർ നീക്കം. ഭരണവിരുദ്ധ വികാരം തിരിച്ചടിയാകാതിരിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്

പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുകയും തിരിച്ചടി കിട്ടുകയും ചെയ്താൽ പൊതുതെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നാണ് ബിജെപി ഭയക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാൽ പിന്നീട് തിരിച്ചുവരവുണ്ടാകില്ലെന്നും കേന്ദ്രസർക്കാർ കരുതുന്നു

ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുക്കുകയാണ്. കടുത്ത ബിജെപി-ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി തോൽവി ഏകദേശം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു തെരഞ്ഞെടുപ്പും-നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്ന് ബിജെപി കരുതുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *