2019ൽ മുന്നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ബിജെപി
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ലധികം സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. രാജ്യത്തിന്റെ ഭാവി മികച്ചതാക്കാനുള്ള ഭരണമാണ് ബിജെപി കാഴ്ച വെച്ചത്. 300ലധികം സീറ്റുകളിൽ ബിജെപി വിജയിക്കും. സഖ്യകക്ഷികളുമായി ചേർന്ന് ഭരണം നേടുകയും ചെയ്യുമെന്ന് ഗോയൽ അവകാശപ്പെട്ടു
തന്റെ അഭിപ്രായം എടുത്ത് ചാടിയുള്ളതല്ലെന്നും ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും ഗോയൽ പറഞ്ഞു. രണ്ടക്ക വളർച്ചാ നിരക്ക് നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ല. മോദി സർക്കാർ പ്രാവർത്തികമാക്കുന്ന അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുന്നതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു