പി വി സിന്ധുവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് 70കാരൻ കലക്ടർക്ക് മുന്നിൽ; അല്ലെങ്കിൽ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണി
ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് മുന്നിൽ നിവേദനവുമായി 70കാരൻ. തമിഴ്നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് വിചിത്ര ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
വിവാഹത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുമെന്നും ഇയാൾ കത്തിൽ പറയുന്നു. പൊതുജനങ്ങളുടെ പരാതിപരിഹാരത്തിനായി കലക്ടർ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയാണ് ഇയാൾ ആവശ്യവുമായി എത്തിയത്.
തനിക്ക് 16 വയസ്സു മാത്രമേയുള്ളുവെന്നും 2004ലാണ് താൻ ജനിച്ചതെന്നും മലൈസാമി പറഞ്ഞു. സിന്ധുവിന്റെയും തന്റെയും ഫോട്ടോകളും ഇയാൾ കലക്ടർക്ക് മുന്നിൽ നൽകിയിട്ടുണ്ട്.