70ാമത് റിപബ്ലിക് ദിനം രാജ്യം പ്രൗഡഗംഭീരമായി ആഘോഷിച്ചു; കരുത്ത് വിളിച്ചോതി ഡൽഹിയിൽ പരേഡ്

  • 17
    Shares

എഴുപതാമത് റിപബ്ലിക് ദിനം രാജ്യം വിപുലമായി ആഘോഷിച്ചു. ഡൽഹിയിൽ വിവിധ സേനാ വിഭാഗങ്ങളുടെ കരുത്ത് വിളിച്ചോതി പരേഡ് നടന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ ഇത്തവണ റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി.

സുപ്രധാന ആയുധങ്ങളടക്കം പ്രദർശിപ്പിച്ചു കൊണ്ടുള്ള പ്രൗഢഗംഭീരമായ പരേഡാണ് ഡൽഹി രാജവീഥിയിൽ നടന്നത്. അടുത്തിടെ വാങ്ങിയ എം 777 എ ടു ഹൊവിസ്റ്റർ പീരങ്കിയടക്കം ഇതിലുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളും പരേഡിൽ അണിനിരന്നു. ഇത്തവണ കേരളത്തിന്റെ പ്ലോട്ട് പരേഡിന് തെരഞ്ഞെടുത്തിരുന്നില്ല

പരേഡിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. ലാൻസ് നായിക് നസീർ അഹമ്മദ് വാനിയുടെ കുടുംബത്തിന് രാഷ്ട്രപതി അശോക ചക്ര പുരസ്‌കാരം കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *