ആധാറിൽ അഞ്ചംഗ ബഞ്ചിൽ വ്യത്യസ്ത വിധികൾ; ഭൂരിപക്ഷ വിധി ആധാറിന് അനുകൂലം

  • 6
    Shares

ആധാർ ഭരണഘടനാ പരമോ എന്ന് പരിശോധിക്കുന്ന കേസിൽ സുപ്രീം കോടതി വിധി പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. മൂന്ന് വിധികളാണ് ബഞ്ചിൽ നിന്നുമുണ്ടാകുക എന്നാണ് അറിയുന്നത്. ഇതിൽ ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് ഖാൻവിൽകർ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എന്നിവരുടെ വിധിയാണ് ജസ്റ്റിസ് എ കെ സിക്രി വായിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ഡിവൈ ചന്ദ്രചൂഡ് എന്നിവർ വ്യത്യസ്ത വിധിയാണ് പുറപ്പെടുവിക്കുന്നത്.

ഭൂരിപക്ഷ വിധിയിലെ പ്രധാന പരാമർശങ്ങൾ

ആധാർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം
ഒറ്റ തിരിച്ചറിയിൽ കാർഡ് നല്ലതാണ്
ആധാർ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു
ആധാർ ജനങ്ങൾക്ക് പ്രയോജനപ്രദേം
വിവരശേഖരണം പിഴവില്ലാത്തത്.
ആധാറിനായി ശേഖരിക്കുന്നത് പൗരന്റെ പരിമിതമായ വിവരങ്ങൾ മാത്രം


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *