ആധാറിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കരുത്; ബാങ്കിനും ഫോണിനും ആധാർ വേണ്ട

  • 18
    Shares

ആധാർ കാർഡ് ഭരണഘടനാപരമോ എന്ന് പരിശോധിക്കുന്ന കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നു. ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്.

ആധാർ നിയമത്തിലെ സെക്ഷൻ 54 ഭരണഘടനാവിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. സെക്ഷൻ 52ന് പുറമെ സെക്ഷൻ 33(2) റദ്ദാക്കി. സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാകില്ല. ആധാറിന്റെ പേരിൽ അവകാശങ്ങൾ തഴയരുത്. മറ്റ് തിരച്ചറിയൽ കാർഡുകൾ ഇതിനായി ഉപയോഗിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. പ്രവേശന പരീക്ഷകൾക്ക് ആധാർ നിർബന്ധമില്ല. സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ നൽകുന്നതിൽ സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തി. സ്‌കൂൾ പ്രവേശന പരീക്ഷകൾക്കും ആധാർ ആവശ്യമില്ല

അതേസമയം പാൻ കാർഡിനും ആദായ നികുതി റിട്ടേണിനും ആധാർ ആവശ്യമാണെന്നും കോടതി പറഞ്ഞു. ആധാർ നിയമത്തിലെ സെക്ഷൻ 47 കോടതി റദ്ദ് ചെയ്തു. വ്യക്തികൾക്ക് പരാതിപ്പെടാൻ അവസരം നൽകുന്നതാണിത്. വിവരം ചോരാതിരിക്കാൻ നിയമനിർമാണം വേണമെന്നും കോടതി വിധിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *