ആധാർ ഭരണഘടനാ വിരുദ്ധം: വ്യത്യസ്ത വിധിയുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

  • 9
    Shares

ആധാറിന് ഭരണഘടനാ സാധുത നൽകിയ ഭൂരിപക്ഷ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വ്യത്യസ്ത വിധി. ആധാർ പദ്ധതി ആകെ ഭരണഘടനാ വിരുദ്ധമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

സ്വാതന്ത്ര്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതാണ് ആധാർ. മണി ബിൽ പോലെ പാസാക്കാനാകില്ല. മണി ബിൽ ആയി ആധാർ നിയമം കൊണ്ടുവന്നത് ഭരണഘടനയുടെ മറവിൽ നടന്ന തട്ടിപ്പാണ്. ബയോമെട്രിക് വിവരങ്ങൾ ഒരിക്കൽ കൈമോശം വന്നാൽ അത് എന്നെന്നേക്കുമുള്ള പ്രശ്‌നമായിരിക്കും. വിവരങ്ങളുടെ ഉടമസ്ഥത വ്യക്തിക്ക് തന്നെയായിരിക്കണം

വിവരങ്ങളുടെ സ്വകാര്യതയെയും വിവര സുരക്ഷയെയും ആധാർ സംഘിക്കുന്നു. ഭരണഘടനാപരമായ ഉറപ്പുകൾ സാങ്കേതികവിദ്യയുടെ മാറ്റത്തിന് അനുസരിച്ച് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയിൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *