രാജീവ് ഗാന്ധിയുടെ ഭാരത് രത്‌ന തിരിച്ചെടുക്കണമെന്ന് എഎപി പ്രമേയം; എതിർത്ത എംഎൽഎയോട് രാജി ആവശ്യപ്പെട്ടു

  • 12
    Shares

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായി നൽകിയ ഭാരത് രത്‌ന തിരിച്ചെടുക്കണമെന്ന എഎപി പ്രമേയത്തെ എതിർത്ത എംഎൽഎയോട് പാർട്ടി രാജി ആവശ്യപ്പെട്ടു. മുൻ യൂത്ത് കോൺഗ്രസ് നേതാവും നിലവിൽ എഎപി എംഎൽഎയുമായ അൽക്ക ലാംബയോടാണ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് വിരുദ്ധ കലാപം തടയുന്നതിൽ രാജീവ് ഗാന്ധി പാരജയപ്പെട്ടുവെന്ന് ആരോപിച്ചാണ് എഎപി പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച നിയമസഭയിൽ ജെർണയിൽ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയും ചെയ്തു. എന്നാൽ അൽക്ക ഇതിനെ പിന്തുണച്ചിരുന്നില്ല

പ്രമേയം പാസാക്കിയ യോഗത്തിൽ നിന്ന് അൽക്ക പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എഎപി രാജി ആവശ്യപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *