അഭിലാഷ് ടോമിയെ ഇന്ന് വിശാഖപട്ടണത്തിൽ എത്തിക്കും
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കും. ചികിത്സയിൽ കഴിയന്ന ആംസ്റ്റർഡാം ദ്വീപിൽ നിന്ന് വിശാഖപട്ടണത്തേക്ക് ആകും അഭിലാഷിനെ എത്തിക്കുക. നാവിക സേനാ കപ്പലായ ഐഎൻഎസ് സത്പുര ഇന്നലെ ആംസ്റ്റർഡാം ദ്വീപിൽ നിന്ന് പുറപ്പെട്ടിരുന്നു.
മുംബൈയിൽ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് ദിശ മാറ്റുകയായിരുന്നു. പായ് വഞ്ചി മത്സരത്തിനിടെ അപകടത്തിൽപ്പെട്ട് കടലിൽ ഒറ്റപ്പെട്ട അഭിലാഷിനെ കഴിഞ്ഞ മാസം 24നാണ് ഫ്രഞ്ച് കപ്പലായ ഓസിരിസ് രക്ഷപ്പെടുത്തി ആംസ്റ്റർഡാമിൽ എത്തിച്ചത്.