അഭിനന്ദനെ വിട്ടയക്കാൻ ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു; പ്രതികരിക്കാതെ പാക്കിസ്ഥാൻ

  • 21
    Shares

പാക് പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദ് വർധമാന്റെ മോചനത്തിന് ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി പാക് വിദേശകാര്യ മന്ത്രാലയത്തിലെത്തി വൈമാനികനെ വിട്ടു കിട്ടണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. അഭിനന്ദനോട് മാന്യമായി പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര മര്യാദകൾ അനുസരിച്ചാണെങ്കിൽ വൈമാനികനെ ഉടൻ മോചിപ്പിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങൾ ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാക്കിസ്ഥാൻ വിലപേശലിന് തയ്യാറായേക്കുമെന്ന ആശങ്കയും ഇന്ത്യക്കുണ്ട്.

ഇതേസമയം സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്രമന്ത്രിസഭാ യോഗവും ചേരും. നിലവിലെ അവസ്ഥയും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *