അഭിനന്ദനെ ഡീബ്രീഫിംഗിന് വിധേയമാക്കും; ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിൽ

  • 155
    Shares

പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഡീബ്രീഫിംഗിന് വിധേയമാക്കും. സൈന്യത്തിന്റെ വിശദമായ ചോദ്യം ചെയ്യൽ പരിപാടിയാണിത്. ഡോക്ടർ, മാനസികാരോഗ്യ വിദഗ്ധൻ എന്നിവരുടെ സാന്നിധ്യത്തിലാകും ഡീബ്രീഫിംഗ് നടക്കുകക

രഹസ്യ കേന്ദ്രത്തിൽ വെച്ച് അഭിനന്ദനെ ചോദ്യം ചെയ്യും. റോ, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുക്കും. പാക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ, പാക് ചാരസംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ, പാക് കസ്റ്റഡിയിൽ മർദനമേൽക്കേണ്ടി വന്നിരുന്നോ, ഇന്ത്യൻ രഹസ്യങ്ങൾ വെളിപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങളാണ് ഡീബ്രിഫിംഗിൽ ഉണ്ടാകുക.

മാധ്യമങ്ങളോടുള്ള പ്രതികരണം, പറയേണ്ടുന്ന കാര്യങ്ങൾ, പ്രതികരിക്കേണ്ട രീതി എന്നിവയെക്കുറിച്ചും അഭിനന്ദനെ ധരിപ്പിക്കും. വിംഗ് കമാൻഡറുടെ ജോലിയിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന കാര്യവും ഡീബ്രിഫിംഗിലൂടെയാകും തീരുമാനിക്കുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *