പാക്കിസ്ഥാൻ വില പേശുന്നുവോ; അഭിനന്ദൻ ഇപ്പോഴും ലാഹോറിലെന്ന് ഹിന്ദുവിന്റെ റിപ്പോർട്ട്

Loading...
  • 43
    Shares

വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ മോചനം നീളുന്നതായി റിപ്പോർട്ട്. അദ്ദേഹത്തെ ഇതുവരെ ഇന്ത്യൻ അധികൃതർക്ക് കൈമാറിയിട്ടില്ലെന്നാണ് ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിനന്ദൻ ഇപ്പോഴും ലാഹോറിലാണെന്നും രാത്രി ഒമ്പത് മണിയോടെയാകും അദ്ദേഹത്തെ കൈമാറുകയെന്നും സേനാവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു

അഭിനന്ദന്റെ മോചനം സംബന്ധിച്ച് ഇന്ന് രാവിലെ മുതൽ പാക്കിസ്ഥാൻ നാടകം കളിക്കുന്നത് തുടരുകയാണ്. ഉച്ചയ്ക്ക് 2 മണിയോടെ അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം അഞ്ചരയോടെ വാഗായിൽ എത്തിച്ചതായി റിപ്പോർട്ടുകൾ വന്നു. നിരവധി സൈനിക വാഹനങ്ങൾ വാഗാ അതിർത്തിയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ ലഭിക്കന്നത് അഭിനന്ദൻ ലാഹോറിൽ തന്നെയാണ് എന്നാണ്

5.25ഓടെ അഭിനന്ദനെ ഇന്ത്യൻ അധികൃതർക്ക് കൈമാറിയെന്നും അദ്ദേഹത്തിന് വാഗാ അതിർത്തിയിൽ വെച്ച് ആരോഗ്യ ശുശ്രൂഷ നൽകുകയാണെന്നുമായിരുന്നു എട്ട് മണി വരെ വന്ന വാർത്തകൾ. എന്നാൽ കേന്ദ്രസർക്കാരോ വ്യോമസേനയോ ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണവും നൽകാതത്തിനെ തുടർന്ന്് വാഗാ അതിർത്തിയിൽ ആശങ്ക ഉടലെടുത്തു.

ആയിരങ്ങളാണ് വാഗായിൽ അഭിനന്ദന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് രാവിലെ മുതൽ കാത്തിരിക്കുന്നത്. അഭിനന്ദന്റെ മാതാപിതാക്കളും വാഗായിൽ കാത്തിരിക്കുകയാണ്. മോചനം വൈകുന്നതോടെ പാക്കിസ്ഥാൻ വില പേശുകയാണോയെന്ന ആശങ്കകളും ഉടലെടുക്കുന്നുണ്ട്. ഇന്ത്യൻ സൈന്യം ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്തിയാൽ മാത്രമേ യഥാർഥ വസ്തുത വ്യക്തമാകു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *