കോക്പിറ്റിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്ന് അഭിനന്ദൻ; ഡീബ്രിഫിംഗ് തുടങ്ങി

  • 141
    Shares

പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായി ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ഡീബ്രീഫിംഗ് ആരംഭിച്ചു. വ്യോമസേനാ ഇന്റലിജൻസ് വിഭാഗമാണ് ഡീബ്രിഫീംഗ് നടത്തുന്നത്. ശത്രു രാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതാണ് ഡീബ്രീഫിംഗ്. സൈനികന്റെ മാനസികാരോഗ്യവും ഇതുവഴി പരിശോധിക്കും

തനിക്ക് എത്രയും വേഗം കോക്പിറ്റിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹമാണ് അഭിനന്ദൻ പ്രകടിപ്പിച്ചത്. അദ്ദേഹം കോക്പിറ്റിലേക്ക് വേഗം മടങ്ങിയെത്തുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങളും പരിശോധിച്ചു.

അഭിനന്ദന്റെ സ്‌കാനിംഗ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമുണ്ട്. വിമാനം തകർന്ന് പാക്കിസ്ഥാനിൽ വീണതിന് പിന്നാലെ നാട്ടുകാർ മർദിച്ചിരുന്നു. ഈ ആക്രമണത്തിലാകാം ക്ഷതമേറ്റതെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *