അഭിനന്ദനെ പരിഹസിച്ചുള്ള പാക് ടിവിയുടെ ലോകകപ്പ് പരസ്യം വിവാദമാകുന്നു

Loading...

പാക് സൈന്യം തടവിലാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർത്തമാനെ കളിയാക്കി പാക്കിസ്ഥാന്റെ ലോകകപ്പ് പരസ്യം. ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദമാകുകയാണ്. ജൂൺ 16ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് പരസ്യം

അഭിനന്ദന്റെ മീശയും രൂപ സാദൃശ്യവുമുള്ള ആൾ നീല ജഴ്‌സിയും കയ്യിൽ ചായക്കോപ്പുമായി നിൽക്കുന്നതാണ് പരസ്യത്തിലുള്ളത്. അഭിനന്ദനനെ ചോദ്യം ചെയ്യുന്ന സമയത്ത് പാക് സൈന്യം പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം സമാനമായ രീതിയിലായിരുന്നു നിന്നിരുന്നത്.

ടോസ് നേടിയാൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോൾ ്അയാം സോറി, അക്കാര്യം തനിക്ക് പറയാൻ അനുമതിയില്ലെന്ന് പരസ്യത്തിൽ പറയുന്നു. ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നുവെന്നും അഭിനയിക്കുന്നയാൾ ഉത്തരം പറയുന്നു.

നിങ്ങൾക്ക് പോകാമെന്ന് പറയുമ്പോൾ ചായ കപ്പുമായി അഭിനേതാവ് എഴുന്നേൽക്കുകയും അതേസമയം കപ്പ് ഇവിടെ വെച്ചിട്ട് പോകു എന്ന് ഹാഷ് ടാഗ് ഇട്ടുമാണ് പരസ്യം അവസാനിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *