അഭിനന്ദനെ കൈമാറുന്നത് പാക്കിസ്ഥാൻ വെച്ച് താമസിപ്പിക്കുന്നു; കാത്തിരിപ്പോടെ രാജ്യം

  • 68
    Shares

വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗാ അതിർത്തിയിലെത്തി. അഞ്ച് മണിയോടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്നായിരുന്നു നേരത്തെ അറിഞ്ഞിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും നാടകം തുടരുകയാണ്. നിലവിൽ വാഗാ അതിർത്തിയിലെ കസ്റ്റംസ് ഓഫീസിലാണ് അഭിനന്ദനുള്ളത്. ഇവിടെ നിന്ന് ആരോഗ്യസ്ഥിതി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചിരുന്നു. മൂന്നാം കക്ഷിയെന്ന നിലയിൽ റെഡ് ക്രോസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ അഭിനന്ദനെ വാഗാ അതിർത്തിൽ എത്തിക്കുമെന്നാണ് രാവിലെ വന്ന വാർത്തകൾ. ഉച്ചയോടെ റാവൽപിണ്ടിയിൽ നിന്നും കറാച്ചിയിലേക്ക് അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ എത്തിച്ചു. തുടർന്ന് വൈകുന്നേരം നാലരോടെ മാത്രമാണ് അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചത്.

വാഗാ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് സമയത്ത് അഭിനന്ദനെ കൈമാറുമെന്ന് പിന്നീട് അറിയിച്ചു. എന്നാൽ ഏറ്റവുമൊടുവിൽ അറിയുന്നത് ബീറ്റിംഗ് റിട്രീറ്റ് അവസാനിച്ചതിന് ശേഷമാകും അഭിനന്ദനെ കൈമാറുക എന്നതാണ്. വാഗാ അതിർത്തിയിൽ ആയിരങ്ങളാണ് ധീര ജവാനെ കാത്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *