അഭിനന്ദന്റെ മാതാപിതാക്കൾക്ക് വിമാനത്തിനുള്ളിൽ ആദരം; യാത്രക്കാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു

  • 326
    Shares

വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ മാതാപിതാക്കളെ വിമാനത്തിനുള്ളിൽ ആദരിച്ച് യാത്രക്കാർ. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. യാത്രക്കിടെയാണ് വിമാനത്തിലുള്ളത് അഭിനന്ദന്റെ മാതാപിതാക്കളെന്ന് യാത്രക്കാർ മനസ്സിലാക്കിയത്. ഇതോടെ ഇവർ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തപ്പോഴും ഇരുവരും ഇറങ്ങുന്നതുവരെ യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. കൂടെ യാത്ര ചെയ്തവരോട് നന്ദി പറഞ്ഞാണ് അഭിനന്ദന്റെ പിതാവ് എയർ മാർഷൽ എസ് വർധമാനും ഭാര്യയും വിമാനത്തിൽ നിന്നിറങ്ങിയത്. വാഗാ അതിർത്തിയിൽ അഭിനന്ദനെ സ്വീകരിക്കാനായി ഇരുവരുമുണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *