അഭിനന്ദൻ വാഗാ അതിർത്തി കടന്നു ഇന്ത്യയിലെത്തി; കൈമാറിയത് രാത്രി 9.20ന്

  • 249
    Shares

ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഇന്ത്യയിൽ എത്തി. വാഗാ അതിർത്തി വഴി ഇന്ന് രാത്രി 9.20നാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. ഏറെ നേരത്തെ നാടകീയതകൾക്ക് ശേഷമാണ് അഭിനന്ദനെ കൈമാറാൻ പാക്കിസ്ഥാൻ തയ്യാറായത്. നേരത്തെ രണ്ട് തവണയും പാക്കിസ്ഥാൻ അഭിനന്ദനെ കൈമാറുന്നതിന്റെ സമയം മാറ്റിയിരുന്നു

ഉച്ചയ്ക്ക് 2 മണിയോടെ അഭിനന്ദനെ വാഗാ അതിർത്തിയിൽ കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് വൈകുന്നേരം അഞ്ച് മണിയോടെ കൈമാറുമെന്ന് വാർത്തകൾ വന്നു. അഞ്ചരയോടെ അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ അഭിനന്ദനെ ഇന്ത്യൻ അധികൃതർക്ക് കൈമാറിയെന്നും വാർത്തകൾ വന്നു

വാഗായിൽ കാത്തുനിന്നവർ ആഹ്ലാദാരവങ്ങൾ തുടങ്ങിയിരുന്നു അപ്പോഴേക്കും. പിന്നെ അഭിനന്ദൻ പുറത്തേക്ക് എത്താനുള്ള കാത്തിരിപ്പ്. സമയം എട്ട് മണിയായപ്പോഴേക്കുമാണ് അഭിനന്ദൻ ലാഹോറിൽ തന്നെയാണെന്ന വാർത്ത വരുന്നത്. രാത്രി ഒമ്പത് മണിയോടെ വാഗയിൽ എത്തിക്കുമെന്നും എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

തുടർന്നാണ് 9.10ഓടു കൂടി അഭിനന്ദനെ വാഗാ അതിർത്തിയിൽ പാക് സൈന്യം എത്തിച്ചത്. 9.20ഓടെ ഇന്ത്യൻ അധികൃതർക്ക് കൈമാറുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *