ധീര പോരാളി തിരിച്ചെത്തി; വാഗാ അതിർത്തിയിൽ അഭിനന്ദനെ സ്വീകരിച്ച് രാജ്യം

Loading...
  • 169
    Shares

വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വൈകുന്നേരം 5. 25 ഓടെയാണ്‌ വാഗാ അതിർത്തി കടന്ന് വിംഗ് കമാൻഡർ അഭിനന്ദൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വാഗയിൽ വൈസ് മാര്‍ഷല്‍മാരായ പ്രഭാകര്‍, ആര്‍ ജി കെ കപൂര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പാക് പിടിയിലായി രണ്ട് ദിവസത്തിന് ശേഷമാണ് അഭിനന്ദൻ തിരിച്ചെത്തുന്നത്. ആയിരങ്ങളാണ് വാഗാ അതിർത്തിയിൽ ധീരജവാന്റെ തിരിച്ചുവരവിനായി പുലർച്ചെ മുതൽ കാത്തിരുന്നത്. വാഗാ അതിര്‍ത്തിയില്‍ പ്രോട്ടോക്കോള്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം അഭിനന്ദന്‍ മാധ്യമങ്ങളെ കാണുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌

ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളടക്കം വാഗാ അതിർത്തിയിൽ സ്വീകരിക്കാൻ എത്തിയിരുന്നു. റാവൽപിണ്ടിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ പാക് സൈന്യം അഭിനന്ദനെ ലാഹോറിലേക്ക് എത്തിക്കുകയും ഇവിടെ നിന്ന് റോഡ് മാർഗം വാഗാ അതിർത്തിയിൽ എത്തിക്കുകയായിരുന്നു.

നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് അഭിനന്ദനെ പാക്കിസ്ഥാൻ വാഗാ അതിർത്തിയിൽ എത്തിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു. മൂന്നാം കക്ഷിയെന്ന നിലയിൽ റെഡ് ക്രോസിന്റെ സാന്നിധ്യവും പാക്കിസ്ഥാൻ തേടിയിരുന്നു. തുടർന്ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനിടെയാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.

ഫെബ്രുവരി 27നാണ് മിഗ് 21 ബൈസൺ വിമാനം പാക് അധീന കാശ്മീരിൽ തകർന്നുവീണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടിട്ടും ധീരമായി ചോദ്യങ്ങളോട് പ്രതികരിച്ചതും രഹസ്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അതിന് ഉത്തരം നൽകാനാകില്ലെന്ന് തലയുയർത്തിപ്പിടിച്ച് കൊണ്ട് മറുപടി നൽകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളും ലോകരാഷ്ട്രങ്ങളുടെ സമ്മർദവുമാണ് മൂന്ന് ദിവസത്തിന് ശേഷം അഭിനന്ദനെ തിരിച്ചയക്കാൻ പാക്കിസ്ഥാൻ തയ്യാറായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *