പിടിയിലാകും മുമ്പേ അഭിനന്ദൻ രേഖകൾ നശിപ്പിച്ചു; ഭാരത് മാതാ കീ ജയ് വിളി മുഴക്കിയെന്നും പാക് മാധ്യമങ്ങൾ

  • 483
    Shares

വിമാനം തകർന്നുവീണ് പാരച്യൂട്ടിൽ താഴെയെത്തിയ ശേഷം ഓടിക്കൂടിയ യുവാക്കളോട് അഭിനന്ദൻ വർധമാൻ ആദ്യം ചോദിച്ചത് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്നായിരുന്നു. ഇന്ത്യയാണെന്ന് ചില യുവാക്കൾ പറഞ്ഞു. ഇതോടെ അഭിനന്ദൻ ഭാരത് മാതാ കീ ജയ് വിളി മുഴക്കി. ഉടനെ യുവാക്കൾ പാക്കിസ്ഥാൻ കീ ജയ് വിളിച്ചു. അപകടം മനസ്സിലാക്കിയ അഭിനന്ദൻ കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചുവെന്നും റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് ഈ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത്.

യുവാക്കൾക്ക് നേരെ തോക്ക് ചൂണ്ടി അര കിലോമീറ്ററോളം ദൂരം അഭിനന്ദൻ ഓടി. ഇതിനിടെ കൈയിലുണ്ടായിരുന്ന രേഖകളിൽ പലതും വിഴുങ്ങി. ഓടി ഒരു കുളത്തിലേക്കാണ് അഭിനന്ദൻ ചാടിയത്. ചില രേഖകൾ വെള്ളത്തിൽ മുക്കി നശിപ്പിക്കുകയും ചെയ്തു. യുവാക്കൾ കൂട്ടം കൂടി മർദിക്കുന്നതിനിടെയാണ് പാക് സൈന്യമെത്തി അഭിനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. സൈന്യം എത്തുന്നതിന് മുമ്പായി ക്രൂരമായ മർദനത്തിന് അഭിനന്ദൻ വിധേയമാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ തന്നെ നിക്ഷിപ്ത താത്പര്യത്തോടെ പ്രചരിപ്പിച്ചിരുന്നു

പാക് സൈന്യം ചോദ്യം ചെയ്യുമ്പോഴും പേരല്ലാതെ മറ്റ് വിവരങ്ങൾ അഭിനന്ദൻ പങ്കുവെച്ചിരുന്നുമില്ല. ഇന്ത്യയിൽ ഏത് പ്രദേശത്ത് നിന്നാണ്, ഏത് വിമാനത്തിലാണ് പറന്നത്, ഉദ്ദേശ്യമെന്താണ് എന്നുള്ള ചോദ്യങ്ങൾക്കൊക്കെ എനിക്കത് പറയാനാകില്ല എന്ന മറുപടിയാണ് ഈ ധീരജവാൻ നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *